Kasargode News on 05-Dec-2011

മാലോകരുടെ വ്യാധിയകറ്റാന്‍ തൂവക്കാളി അരങ്ങിലെത്തി

നീലേശ്വരം: മാലോകരുടെ വ്യാധിയും ആധിയും അകറ്റാന്‍ തൂവക്കാളിയായി പതിനഞ്ചുകാരനായ വിദ്യാര്‍ഥി തെയ്യക്കോലമണിഞ്ഞു. നീലേശ്വരം-പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് തൂവക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തൂവക്കാളി തെയ്യം അരങ്ങില്‍ എത്തിയത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ പാടാര്‍കുളങ്ങര ഭഗവതിയുടെ കാര്യസ്ഥനാണ് തൂവക്കാരന്‍ എന്നറിയപ്പെടുന്ന തൂവക്കാളി എന്നാണ് പറയുന്നത്.

ഇരു കൈകളിലും തൊട്ടാല്‍ ചൊറിയുന്ന കൊടന്തവള്ളികളുമായി നൃത്തമാടിയ തെയ്യം കെട്ടിയാടിയത് പതിനഞ്ചുകാരനായ വിദ്യാര്‍ഥി സുദേവാണ്. ചര്‍മരോഗങ്ങള്‍ അകറ്റുന്ന തെയ്യത്തിന് ഇളനീരാണ് ഭക്തര്‍ നേര്‍ച്ചയായി നല്‍കിയത്. പള്ളിക്കരയിലെ വണ്ണാപ്പുരയില്‍ പരേതനായ സുരേന്ദ്രന്‍ പെരുവണ്ണാന്റെയും ചിത്രയുടെയും മകനായ സുദേവ് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിയാണ്.

Courtesy : www.mathrubhumi.com

More Kasargode News
More Articles
Copyright protected. 
All rights reserved to Thiraseela.com