Article on 08-09-2011

വൈക്കം സത്യഗ്രഹചരിത്രം
on : 08-09-2011

സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന ഏടായ വൈക്കം സത്യഗ്രഹം നാടകമാകുന്നു. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടകക്കൂട്ടായ്മയാണ് ചരിത്രസംഭവം നാടകരൂപത്തില്‍ അവതരിപ്പിക്കുന്നത്. 1924-25 കാലഘട്ടങ്ങളില്‍ നടന്ന വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തെങ്കിലും ശ്രദ്ധിക്കപ്പെടാതെപോയ പൂത്തോട്ടയിലെ ആമചാടി തേവനും തമിഴ്നാട്ടില്‍നിന്നുള്ള സി ഗാന്ധിദാസും കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് നാടകം പുരോഗമിക്കുന്നത്. ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന നാടകത്തില്‍ വൈക്കം സത്യഗ്രഹ സമരചരിത്രത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ സംഭവങ്ങളാണ് ഇതള്‍വിരിയുന്നത്. വൈക്കം എ കെ ഷിബുവാണ് രചന. കലാസംവിധാനം അഭിലാഷ് ഉണ്ണിയും സംഗീതം സാലുമോനും നിര്‍വഹിക്കും. ഉണ്ണി പൂണിത്തുറ സംവിധാനംചെയ്യുന്ന നാടകം 30ന് തൃപ്പൂണിത്തുറയില്‍ അരങ്ങേറും.

Courtesy : 

More News

Related Images

More Articles
Copyright protected. 
All rights reserved to Thiraseela.com